Mohanlal and prithviraj joining in Ranjith movie

Mohanlal and prithviraj joining in Ranjith movie
മോഹൻലാലും പ്രിഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു...... മഞ്ജു വാര്യരും പ്രിഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു.... ഈ പ്രത്യേകതകളുമായി ഒരു രഞ്ജിത്ത് ചിത്രം ... മഞ്ജു വാര്യരുടെ തിരിച്ചു വരവ് എന്ന് പ്രഖ്യാപിക്കപ്പെട്ട മോഹൻലാൽ - രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ പ്രിഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നേരത്തെ ലാൽ ജോസ് സംവിധാനം ചെയ്യാനിരുന്ന 'കസിൻസ്' എന്ന ചിത്രത്തിൽ മോഹൻലാലും പ്രിഥ്വിരാജും ആയിരുന്നു മുഖ്യ കഥാപാത്രങ്ങളായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ പ്രൊജക്റ്റ്‌ നടക്കാതെ പോകുകയായിരുന്നു. ഈ ചിത്രത്തിന് വേണ്ടി ലാൽജോസ് വളരെയധികം പ്രയത്നിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ഈ ചിത്രം മുടങ്ങിപ്പോകുകയായിരുന്നു. മോഹൻലാലിന്റെയും പ്രിത്വിരാജിന്റെയും ആരാധകർ ഒരുപോലെ കാത്തിരുന്ന ഒരു കൂടിച്ചേരലാണ് ഇപ്പോൾ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്.

രഞ്ജിത്ത് അവസാനമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി' എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷം ചെയ്തിരുന്നു. മോഹൻലാലിനു പുറമേ ജയറാമും ദിലീപും ചിത്രത്തിൽ അതിഥി വേഷങ്ങൾ ചെയ്തിരുന്നു.

നല്ല സിനിമകൾ മാത്രം ചെയ്ത് കൊണ്ടിരിക്കുന്ന സംവിധായകൻ രഞ്ജിത്ത് സിനിമയുടെ കച്ചവട സാധ്യതകളും മുന്നിൽക്കണ്ട് പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാൻ. 'കടൽ കടന്ന് ഒരു മാത്തുക്കുട്ടി' തിയറ്റെറുകളിൽ തകർന്നടിഞ്ഞുവെങ്കിലുംചിത്രത്തിലെ നായകനായ മമ്മൂട്ടിയ്ക്കൊപ്പം മോഹൻലാലിനെയും,ദിലീപിനെയും ജയറാമിനെയും അണിനിരത്തി അഞ്ചേമുക്കാൽ കോടിയോളം രൂപയാണ് സാറ്റെലൈറ്റ് അവകാശത്തിലൂടെ നിർമ്മാതാക്കൾക്ക് (പ്രിഥ്വിരാജ് കൂടി ഉൾപ്പെട്ട ഓഗസ്റ്റ്‌ ഫിലിംസിന്) രഞ്ജിത്ത് നേടിക്കൊടുത്തത്. അത് കൊണ്ട് ആ ചിത്രത്തിലൂടെ നിർമ്മാതാക്കൾക്ക് വലുതായിട്ട് കൈ പൊള്ളിയില്ല . അതേ തന്ത്രം മുന്നിൽ കണ്ടുകൊണ്ടാണ് രഞ്ജിത്ത് ഈ ചിത്രവും ഒരുക്കുന്നത്.14 വർഷത്തിനു ശേഷമുള്ള മഞ്ജുവിന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവും മോഹൻലാൽ - മഞ്ജു വാര്യർ കെമിസ്ട്രിയും ഒക്കെ ഈ ചിത്രത്തിന്റെ വിപണന സാധ്യത വൻ തോതിൽ ഉയർത്തിയിട്ടുണ്ട്. അതിനോടൊപ്പം ജനസമ്മതിയേറിവരുന്ന യുവനടൻ പ്രിഥ്വിരാജ് കൂടി ചേരുമ്പോൾ സ്വാഭാവികമായി ചിത്രത്തിൻ മേൽ ഉണ്ടാകാവുന്ന പ്രേക്ഷക പ്രതീക്ഷ ചെറുതൊന്നുമല്ല. ഇത് തന്നെ ആയിരിക്കാം രഞ്ജിത്തിന്റെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ചിത്രത്തിൻ മേലുള്ള വമ്പൻ പ്രതീക്ഷ.

മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി എല്ലാ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുകയെന്നത് പ്രിഥ്വിരാജിന്റെ ഒരു മോഹമായിരുന്നു. ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിനോട് ഒരിക്കൽ പ്രിഥ്വിരാജ് പ്രതികരിച്ചത് ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു, അതിനെക്കാളും വലിയ സംഭവം ഒന്നുമല്ല ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചത് എന്നാണ്. അതേപോലെ അന്ന് പ്രിഥ്വി പറഞ്ഞ മറ്റൊരു കാര്യം താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടി മഞ്ജു വാര്യർ ആണെന്നും മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പ്രിഥ്വി പറഞ്ഞിരുന്നു.

'
മുംബൈ പോലീസ്' എന്ന ചിത്രത്തിന്റെ അതേ ടീം ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പ്രിഥ്വിയുടെ നായികയായി മഞ്ജു വാര്യരെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇപ്പോൾ അതിനു മുമ്പേ തന്നെ പ്രിഥ്വിയുടെ ഗോഡ്ഫാദർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രഞ്ജിത്ത് പ്രിഥ്വിയുടെ ഈ മോഹവും സഫലമാക്കുകയാണ് ഈ ലാലേട്ടൻ ചിത്രത്തിലൂടെ.. 
TAG