Bollywood kids have it
easy to enter the industry. The latest star-kids whose debut is being talked
about are Bollywood King Khan Shah Rukh Khan's son Aryan Khan and
Sridevi’s elder daughter Jhanvi Kapoor. If the reports are to be belived
the star-kids are going to do their debut in the third installment of Aashiqui.
But Aryan did his debut as a child artist in Kabhi Khushi Kabhie Gham. Aryan
also shinned as a dubbing artist. Aryan Khan dubbed for the Hindi version of
the Oscar winning Hollywood movie 'The Incredibles.' Now he is studying in
London. Shah Rukh Khan is hiding his son from the camera. But Sridevi always bring her daughter along
with her for most of the public functions. Latest buzz is that Jhanvi is going
to act her debut in Karan Johar's upcoming movie. Aashiqui was a musical
romantic entertainer. Aashiqui was released in 1990, with Rahul Roy and Anu
Aggarwal in the lead roles. But in Aashiqui 2, Aditya Roy Kapoor and Shraddha
Kapoor became the romantic pair.
നടന്മാരുടെയും നടിമാരുടെയും മക്കൾ സിനിമയിലേക്ക് വരുന്നത് ബോളിവുഡിനെ
സംബന്ധിച്ചടത്തോളം വലിയ ഒരു സംഭവം ഒന്നുമല്ല. കാലങ്ങളായി അത് അവിടെ സംഭവിച്ചു
കൊണ്ടിരിക്കുന്ന ഒന്നാണ്. പക്ഷെ ഇപ്പോൾ സിനിമയിലേക്ക് വരാൻ പോകുന്ന ഇളം തലമുറക്കാർ ചില്ലറക്കാരല്ല. കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ ശ്രീദേവിയുടെ മകൾ ജാൻവിയുമാണ് സിനിമാ ലോകത്തേക്ക് കാൽവെയ്പ്പ് നടത്താൻ പോകുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ ആഷിഖി എന്ന ചിത്രത്തിന്റെ
മൂന്നാം പതിപ്പിലാണ് ഈ ഇളം തലമുറക്കാർ ആദ്യമായി സിനിമ അഭിനയത്തിന്റെ പടി ചവിട്ടാൻ പോകുന്നത്. എന്നാൽ ആര്യൻ ഇതാദ്യമായല്ല ഒരു സിനിമയിൽ അഭിനയിക്കുന്നത്. പിതാവ് ഷാരൂഖ് ഖാന് അഭിനയിച്ച
'കഭി ഖുശി കഭി ഗം' എന്ന
ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഡബ്ബിംഗ്
റോളിലാണ് ആര്യന് തിളങ്ങിയത്. ഹോളിവുഡ് ചിത്രമായ 'ദ ഇന്ക്രഡിബിള്സിന്റെ' ഹിന്ദി പതിപ്പിന് ശബ്ദം നല്‍കിയതിന് മികച്ച
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ആര്യന് ലഭിച്ചിട്ടുണ്ട്. ലണ്ടനില്‍
വിദ്യാര്‍ഥിയായ ആര്യന് മീഡിയയില്‍ നിന്നും കുറെ നാളുകളായി ഷാരൂഖ് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ശ്രീദേവി
പക്ഷെ നേരെ തിരിച്ചാണ്. ശ്രീദേവി പങ്കെടുക്കുന്ന പൊതുപരിപാടികളിലും മറ്റും
മകളുമൊന്നിച്ചാണ് ശ്രീദേവി പ്രത്യക്ഷപ്പെടാറുള്ളത്. കരണ്‍ ജോഹറിന്റെ പുതിയ
ചിത്രത്തില്‍ ജാന്‍വിയാണ് നായിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംഗീതത്തിന്റെ
പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയ കഥയാണ് ആഷിഖി പറഞ്ഞത്. 1990ല്‍ പുറത്തിറങ്ങിയ 'ആഷിഖി'യില്‍ രാഹുല്‍
റോയിയും അനും അഗര്‍വാളുമായിരുന്നു നായികനായകന്മാര്. 'ആഷിഖി2'വില്‍ ആദിത്യ റോയ്
കപൂറും ശ്രദ്ധ കപൂറുമായിരുന്നു പ്രണയ ജോഡികളായത്.